ADVERTISEMENT
ചുരുളി വിവാദത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെ പിന്തുണച്ച് ചിത്രത്തിലെ താരങ്ങളായ വിനയ് ഫോർട്ടും ജാഫർ ഇടുക്കിയും. ചുരുളി വിവാദത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെ പിന്തുണച്ച് ചിത്രത്തിലെ താരങ്ങളായ വിനയ് ഫോർട്ടും ജാഫർ ഇടുക്കിയും.
ചുരുളിയിലെ തെറിപറയുന്ന കഥാപാത്രം കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും ഫെസ്റ്റിവലിന് വേണ്ടിയുള്ള സിനിമയെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലമൊന്നും വാങ്ങിച്ചില്ലെന്നും ജോജു ആരോപിച്ചിരുന്നു.
ഇതിന് മറുപടിയുമായി പ്രതിഫലം നൽകിയതിന്റെ രേഖകളടക്കം കാണിച്ച് സംവിധായകൻ ലിജോ ജോസും എത്തി. പിന്നാലെയാണ് ലിജോയ്ക്ക് പിന്തുണയുമായി വിനയ് ഫോർട്ടും ജാഫർ ഇടുക്കിയും എത്തിയത്.
"ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും' വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.
ചുരുളിയില്‍ തെറ്റിദ്ധരിപ്പിച്ച് അഭിനയിപ്പിച്ചിട്ടില്ലെന്ന് നടന് ജാഫര്‍ ഇടുക്കി പറഞ്ഞു. താൻ നായകപദവിയിൽ നിൽക്കുന്നയാളല്ല. നായകന്മാര്ക്ക് അങ്ങനെ തോന്നിയെങ്കിൽ എനിക്കറിയില്ല. തെറിവിളി സമൂഹത്തിലുള്ളതാണെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.