ADVERTISEMENT
അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം.

അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധക കമന്റുകൾ. തൃഷയ്ക്ക് 42 വയസുണ്ടെന്നും അപ്പോൾ അമ്മയ്ക്ക് എത്രയാകും പ്രായമെന്നുമാണ് ആരാധകർ ചോദിക്കുന്നത്. തൃഷയുടെ സൗന്ദര്യത്തിന്റെ രഹസ്യം അമ്മ ഉമയാണെന്നും ഇവർ പറയുന്നു.
ചെറിയ പ്രായത്തിൽ നിരവധി സിനിമാ ഓഫറുകൾ ഉമയെ തേടി വന്നിരുന്നെങ്കിലും അതെല്ലാം അവർ നിരസിക്കുകയായിരുന്നു. വിവാഹശേഷം മകളുടെ കരിയറിനായി ജീവിതം മാറ്റിവച്ചു.
വർഷങ്ങൾക്കു മുമ്പ് മകൾക്കൊപ്പം ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യം സംവിധാനം ചെയ്ത എ.എൽ. വിജയ്യുടെ സ്നേഹപൂർവമായ നിർബന്ധത്തെ തുടർന്നാണ് ഉമ മകൾക്കൊപ്പം ഈ പരസ്യത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത്.
Tags : Trisha Krishnan Mother Uma Krishan Birthday Celebration