ADVERTISEMENT
നടിയും നിർമാതാവുമായ ഷീലു ഏബ്രഹാമിനെ പരിഹസിച്ച് സംവിധായകൻ ഒമർ ലുലു. ഷീലു നായികയായെത്തിയ ‘രവീന്ദ്രാ നീ എവിടെ?’ എന്ന സിനിമയുമായി ബന്ധപ്പെടുത്തിയായിരുന്നു ഒമറിന്റെ പരിഹാസ പോസ്റ്റ്.
തന്റെ സിനിമയായ ‘ബാഡ് ബോയ്സി’ലൂടെ ഷീലുവിനു നഷ്ടപ്പെട്ടുപോയ അരമന വീടും അഞ്ഞൂറേക്കറും ഈ സിനിമയിലൂടെ തിരികെ വാങ്ങി കൊടുത്ത അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും അഭിനന്ദനങ്ങൾ നേരുന്നുവെന്നായിരുന്നു ഒമറിന്റെ പ്രതികരണം. പോസ്റ്റ് വലിയ ചർച്ചയായതോടെ സംവിധായകൻ അത് പിൻവലിക്കുകയും ചെയ്തു.
""ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്ദ കാലമായി മലയാള സിനിമയിൽ ഇൻഡസ്ട്രി ഹിറ്റ്സ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോൻ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തിൽ മാത്രം ഒതുക്കി നിർത്താതെ മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ നാല് സ്ക്രിപ്റ്റുകൾ എഴുതി സമ്മാനിച്ച ധ്യാൻ സാറും കൂടി മറ്റൊരു ഇൻഡസ്ട്രി ഹിറ്റ് നൽകി കൊണ്ട് നായികയും നിർമാതാവുമായ ഷീലു മാഡത്തിനു ‘ബാഡ്ബോയിസി’ലൂടെ നഷ്ടപ്പെട്ടുപോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ.’’ഒമർ ലുലുവിന്റെ വാക്കുകൾ.
പോസ്റ്റ് നീക്കം ചെയ്യുന്നതിനു മുമ്പ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയവര്‍ക്ക് ഒമര്‍ ലുലു മറുപടി നല്‍കിയിരുന്നു. ‘‘ഷീലു അവര്‍ക്ക് നഷ്ടം വന്ന സിനിമയെക്കുറിച്ച് പറയാന്‍ പാടില്ലായിരുന്നുവല്ലേ?’’ എന്നൊരാള്‍ ഒമര്‍ ലുലുവിനോട് ചോദിച്ചു.
‘‘അവരൊന്ന് സര്‍ക്കാസിച്ചു, ഞാനുമൊന്ന് സര്‍ക്കാസിച്ചു. ഇത് സൗഹൃദപൂര്‍വമുള്ള സര്‍ക്കാസമാണ്', എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി.
‘രവീന്ദ്രാ നീ എവിടെ?’ എന്ന സിനിമയുടെ പ്രമോഷന് ഷീലു പറഞ്ഞ ചില കാര്യങ്ങളാണ് ഒമറിന്റെ ഈ പ്രതികരണത്തിനു പിന്നിൽ. ഒമര്‍ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്സ് ഇറങ്ങിയതോടെ ചിത്രത്തിന്റെ നിര്‍മാതാക്കളായ തങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയിലായി എന്ന സൂചന നല്കുന്ന ചില പരാമർശങ്ങൾ ഒരഭിമുഖത്തിൽ ഷീലു നടത്തുകയുണ്ടായി. ഷീലുവിന്റെ വീട് താന്‍ കണ്ടിട്ടുള്ളതാണ് എന്ന് അവതാരക പറഞ്ഞപ്പോള്‍, 'ബാഡ് ബോയ്സ്' ഇറങ്ങിയതോടെ ആ വീട് വിറ്റു എന്നായിരുന്നു ഷീലു ഏബ്രഹാം പറഞ്ഞത്.
ആ വീട് വിറ്റ് വാടകവീട്ടിലേക്ക് മാറിയെന്നും ‘രവീന്ദ്രാ നീ എവിടെ?’ അതിനുമുന്നേ എടുത്തുവെച്ച ചിത്രമാണെന്നുമാണ് ഷീലു പറഞ്ഞത്. ഇനി ആ വാടക വീട് വിറ്റിട്ടുവേണം അടുത്ത പടം ഇറക്കാന്‍ എന്ന് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന ധ്യാന്‍ ശ്രീനിവാസന് തമാശയായി പറഞ്ഞിരുന്നു. ഷീലു തമാശയ്ക്കു നടത്തിയ ഈ പ്രസ്താവന സത്യമാണെന്ന തരത്തിലുള്ള ചര്‍ച്ചകൾ പിന്നീട് സമൂഹമാധ്യമങ്ങളിലുമുണ്ടായി.
ഷീലു ഏബ്രഹാമിന്റെ ഭർത്താവ് ഏബ്രഹാം മാത്യു നിർമിച്ച ചിത്രമായിരുന്നു ബാഡ് ബോയ്സ്. റഹ്മാൻ, ടിനി ടോം, ബിബിന്‍ ജോർജ്, ഷീലു ഏബ്രഹാം എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. കഴിഞ്ഞ ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും പരാജയമായിരുന്നു.
Tags : Omar Lulu Sheelu Abraham