ADVERTISEMENT
ടെലിവിഷന്‍ അവതാരകനും യുട്യൂബറുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി. കാര്‍ത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകള്‍ വര്‍ഷയാണ് വധു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഒരുമിച്ചുള്ള ജീവിതത്തിന്റെ തുടക്കം എന്ന ക്യാപ്ഷനോടെ വിവാഹ ചിത്രങ്ങള്‍ കാര്‍ത്തിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കാര്‍ത്തിക്കിന്റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലില്‍ വിവാഹ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗുമുണ്ടായിരുന്നു.
ഇനി ജീവിതത്തില്‍ വരാന്‍ പോകുന്നത് മാറ്റങ്ങളാണ്. ഇതുവരെ തനിച്ചായിരുന്നു. എല്ലാ സമയവും വര്‍ക്കിനായാണ് മാറ്റിവെച്ചത്. ഇനി ഭാര്യ കൂടെയുണ്ട്. രണ്ടും ഒരുപോലെ കൊണ്ടുപോകണം. ഹണിമൂണിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ല' വിവാഹത്തിനുശേഷം കാര്‍ത്തിക് പ്രതികരിച്ചു. 2023-ല്‍ കാമുകിയുമായി കാര്‍ത്തിക്കിന്റെ വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് മുടങ്ങിയിരുന്നു.
Tags : Karthik surya marriage