ADVERTISEMENT
അനിശ്ചിതങ്ങൾക്കൊടുവിൽ കാന്താര സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി. മൂന്ന് വർഷം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് കഴിഞ്ഞ ദിവസം അവസാനമായത്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.
റിഷഭ് ഷെട്ടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താരയിൽ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ട്.
ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം റിഷഭ് ഷെട്ടിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ.
ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ. ആദ്യ ഭാഗം 16 കോടിയാണ് ബജറ്റെങ്കിൽ രണ്ടാം ഭാഗം മൂന്നിരട്ടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഒക്ടോബർ രണ്ടിനാണ് സിനിമയുടെ റിലീസ്.
സിനിമയുടെ ചിത്രീകരണത്തിനിടയിൽ വലിയ രീതിയിലുളള പ്രതിസന്ധികളാണ് അണിയറക്കാർ നേരിടേണ്ടി വന്നത്. സിനിമയുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ഇപ്പോഴും ദുരൂഹമായി അവശേഷിക്കുകയാണ്.