ADVERTISEMENT
താൻ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ലെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ-മെയിലില്‍ വഴിയാകും തന്നെ ബന്ധപ്പെടാൻ സാധിക്കൂ എന്ന അവസ്ഥയിലേയ്ക്ക് എത്തുമെന്നും നടൻ ഫഹദ് ഫാസിൽ.
സ്മാര്‍ട്ട് ഫോണില്ലാതെ എങ്ങനെ കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് നോക്കുന്നതെന്നും അതിലേയ്ക്കുള്ള പരിശ്രമത്തിലാണെന്നും താരം പറഞ്ഞു. റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം മാരീസന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫഹദ് ഫോണ്‍ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്.
""കഴിഞ്ഞ ഒരു വര്‍ഷമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ-മെയിലില്‍ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ എന്നൊരു അവസ്ഥയിലേക്ക് എത്തണം. അതാണ് ലക്ഷ്യം.
എനിക്ക് വാട്സ് ആപ്പുമില്ല. സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് ഉപയോഗമില്ലെന്നല്ല. എന്തെങ്കിലും കാണണമെന്നൊക്കെ തോന്നുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കേണ്ടി വരും. പക്ഷെ അതിന് ഞാന്‍ വേറൊരു പ്രോസസ് കണ്ടെത്തിയിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണില്ലാതെ എങ്ങനെ കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് നോക്കുന്നത്.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്ന കാലമുണ്ട്. ഫെയ്സ്ബുക്കിലുണ്ടായിരുന്നു. പക്ഷെ അതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നു. കമന്റിന് മറുപടി നല്‍കാനൊന്നും അറിയില്ലായിരുന്നു. എന്റെ വീടിന്റെ ചിത്രങ്ങളൊന്നും പുറത്ത് പോകാതെ സൂക്ഷിക്കാറുണ്ട്. വ്യക്തി ജീവിതത്തിലെ ചിത്രങ്ങളൊന്നും പുറത്ത് പോകാതെ നോക്കാറുണ്ടെന്നും ഫഹദ് ഫാസില്‍ പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുമ്പോള്‍ ജെൻ-സിയ്ക്ക് അന്യനാകില്ലേ എന്ന ചോദ്യത്തിനും ഫഹദ് ഫാസില്‍ മറുപടി പറയുന്നുണ്ട്. ഒരിക്കലുമില്ല. എന്ന് ഞാന്‍ മോശം സിനിമകള്‍ ചെയ്തു തുടങ്ങുന്നുവോ അപ്പോള്‍ മാത്രമാകും അവര്‍ക്ക് അനന്യനാവുക. നല്ല സിനിമകള്‍ ചെയ്യുന്നിടത്തോളം കാലം ഞാന്‍ അവര്‍ക്ക് അന്യനാകില്ല''. ഫഹദ് പറഞ്ഞു.
Tags : fahad fazil