ADVERTISEMENT
വടിവേലുവും ഫഹദ് ഫാസിലും പ്രധാനവേഷത്തിലെത്തുന്ന ജൂലൈ 25-ന് ലോകമാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാരീസൻ സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമാണ് മാരീസൻ.
സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീസൻ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിംഗ് ത്രില്ലർ ചിത്രമാണ്. കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി എഴുതുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി തന്നെയാണ്.
കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്.
കലൈസെൽവൻ ശിവാജി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സംഗീതം-യുവൻ ശങ്കർ രാജ, എഡിറ്റിംഗ്-ശ്രീജിത് സാരംഗ്,ആർട്ട്- ഡയറക്ഷൻ മഹേന്ദ്രൻ. E4 എക്സ്പെരിമെന്റ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി സഹകരിക്കുന്നു. ചിത്രത്തിന്റെ ആഗോള തിയേറ്റർ റിലീസ് റൈറ്റ്സ് A P ഇന്റർനാഷണൽ സ്വന്തമാക്കിയിട്ടുണ്ട്.
മാമന്നൻ എന്ന ചിത്രത്തിൽ നൽകിയ ശക്തമായ പ്രകടനത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ചെത്തുന്നത് മാരീസൻ എന്ന ചിത്രത്തിലൂടെയാകുന്നു. തങ്ങളുടെ കരിയറിൽ വ്യത്യസ്തമായ ഗ്രാമീണ ത്രില്ലർ പശ്ചാത്തലത്തിലൂടെ ഇരുവരുടെയും കോമ്പിനേഷൻ വീണ്ടും കാണാൻ കഴിയുക എന്നതിൽ തന്നെ സിനിമാക്കാഴ്ചകളിൽ വലിയ പ്രതീക്ഷയുണ്ട്. പിആർഓ-എ. എസ്. ദിനേശ്.
Tags : fahad fazil mareesan