ADVERTISEMENT
നടൻ ഫഹദ് ഫാസിലിന്റെ കൈയിലെ ഫോണാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. കീപാഡ് ഡയലുള്ള ചെറിയ ഒരു ഫോണും കൈയിൽ പിടിച്ച് നസ്ലിന്റെ പുതിയ ചിത്രത്തിന്റെ പൂജയ്ക്കെത്തിയപ്പോഴാണ് ഈ ഫോൺ എല്ലാവരും ശ്രദ്ധിച്ചത്.
കോടികള്‍ പ്രതിഫലം വാങ്ങുന്ന നടൻ ആയിട്ടും എന്തൊരു സിമ്പിൾ ആണെന്നും വെറുമൊരു കീപാഡ് ഫോൺ ആണ് ഉപയോഗിക്കുന്നതെന്നുമാണ് ചില കമന്റുകൾ വന്നത്. എന്നാൽ ആ ഫോൺ ഏതാണെന്ന് കണ്ടുപിടിച്ചതോടെ സകലരും ഞെട്ടി.
ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ ഫോണാണ് ഫഹദ് നിലവിൽ ഉപയോഗിക്കുന്നത്. എന്നാൽ ഏതു മോഡലാണെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
വെർടുവും ഫെരാരിയും ചേർന്ന് പുറത്തിറക്കിയ Vertu Ascent ബ്ലാക്ക് ആണ് ഈ ഫോണെന്നും ചിലർ കണ്ടെത്തുന്നു. ഇന്ത്യൻ രൂപ ഏകദേശം ഒരു ലക്ഷം രൂപയോളം വിലവരുന്ന ഫോണിന് ചില സൈറ്റുകളിൽ 1199 ഡോളറാണ് വില. ഇന്ത്യയിലേക്ക് എത്തുന്നതോടെ വില വീണ്ടും കൂടാനാണ് സാധ്യത.
അതേസമയം, അത് ഫെറാറി അല്ല റെട്രോ ക്ലാസിക് ആണെന്നും ചിലർ പറയുന്നുണ്ട്. ഇതിനു ഏഴ് ലക്ഷത്തിനു മുകളിൽ ആണ് വില വരുന്നത്. ഒരു ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ വില വരുന്ന മോഡലുകൾ വെർടുവിനുണ്ട്.
Tags : fahad fazil