x
ad
Mon, 23 June 2025
ad

ADVERTISEMENT

ഒ​ക്ടോ​ബ​റി​ൽ കാ​മ​റ ജോ​ര്‍​ജു​കു​ട്ടി​ക്കു​നേ​രെ തി​രി​യും; ദൃ​ശ്യം 3 അ​പ്ഡേ​റ്റു​മാ​യി ജീ​ത്തു ജോ​സ​ഫ്


PUBLISHED: June 23, 2025 09:41 AM IST | UPDATED: June 23, 2025 09:41 AM IST

മ​ല​യാ​ള​ക്ക​ര ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ദൃ​ശ്യ​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫും ആ​ശീ​ർ​വാ​ദ് സി​നി​മാ​സും. ദൃ​ശ്യം ആ​ദ്യ​ഭാ​ഗ​ത്തി​ലെ ജോ​ര്‍​ജു​കു​ട്ടി​യു​ടെ ക​ണ്ണി​ന്‍റെ ക്ലോ​സ് അ​പ്‌ ഷോ​ട്ടി​ല്‍ തു​ട​ങ്ങു​ന്ന റീ​ലി​നൊ​പ്പ​മാ​ണ് ആ​ശി​വാ​ര്‍​ദ് സി​നി​മാ​സ് ഇ​ക്കാ​ര്യം പു​റ​ത്തു വി​ട്ട​ത്.

ദൃ​ശ്യം 3 ഉ​ട​ന്‍ വ​രു​ന്നു എ​ന്നു പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് റീ​ൽ അ​വ​സാ​നി​ക്കു​ന്ന​ത്. ജീ​ത്തു ജോ​സ​ഫ്, മോ​ഹ​ന്‍​ലാ​ല്‍, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ എ​ന്നി​വ​ര്‍ പ​ര​സ്പ​രം കൈ​കൊ​ടു​ത്തും ആ​ലിം​ഗ​നം​ചെ​യ്തും സ​ന്തോ​ഷം പ​ങ്കി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്.

2025 ഒ​ക്ടോ​ബ​റി​ല്‍ കാ​മ​റ ജോ​ര്‍​ജു​കു​ട്ടി​ക്കു​നേ​രെ തി​രി​യും. ഭൂ​ത​കാ​ലം ഒ​രി​ക്ക​ലും നി​ശ​ബ്ദ​മാ​യി​രി​ക്കി​ല്ല' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ലൈ​റ്റ്സ്, ക്യാ​മ​റ, ഒ​ക്ടോ​ബ​ർ എ​ന്നും വീ​ഡി​യോ​യി​ലു​ണ്ട്.

മ​ല​യാ​ളം പ​തി​പ്പി​നൊ​പ്പം അ​ജ​യ​ൻ ദേ​വ്ഗ​ണ്‍ നാ​യ​ക​നാ​കു​ന്ന ഹി​ന്ദി പ​തി​പ്പി​ന്‍റെ ചി​ത്രീ​ക​ര​ണ​വും സ​മാ​ന്ത​ര​മാ​യി ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ൽ ഏ​തു ചി​ത്ര​മാ​കും ആ​ദ്യം പ്ര​ദ​ർ​ശ​ത്തി​നെ​ത്തു​ക എ​ന്ന് വ്യ​ക്ത​മ​ല്ല.

Tags : Mohanlal jeethujoseph

Related News