ADVERTISEMENT
ജയിംസ് കാമറൂണിന്റെ എപിക് സയൻസ് ഫിക്ഷൻ ചിത്രം അവതാറിന്റെ മൂന്നാം ഭാഗം അവതാർ: ഫയർ ആൻഡ് ആഷ് ട്രെയിലർ എത്തി. ഇത്തവണ വരാൻംഗ് എന്ന പുതിയ കഥാപാത്രത്തെയും അണിയറക്കാർ പരിചയപ്പെടുത്തുന്നു.
ഊന ചാപ്ലിന് ആണ് വരാൻംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്നി പർവതത്തിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂൺ പരിചയപ്പെടുത്തുന്നത്. പയാക്കാൻ എന്ന തിമിംഗലവും ഈ ചിത്രത്തിലുണ്ട്.
2022ൽ പുറത്തിറങ്ങിയ ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ എന്ന സിനിമയുടെ തുടർച്ചയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’. സാം വർതിംഗ്ടൺ, സോയ് സൽദാന, സ്റ്റീഫൻ ലാംഗ്, ജോയൽ ഡേവിഡ്, ദിലീപ് റാവു, ബ്രിട്ടൻ ഡാൽടൺ, ഫിലിപ് ഗെൽജോ, ജാക്ക് ചാമ്പ്യൻ എന്നിവർ അതേ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തിലുമെത്തും.
ട്വന്റീത്ത് സെഞ്ചറി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന സിനിമ ഈ വർഷം ഡിസംബർ 19ന് തിയറ്ററുകളിലെത്തും.
Tags : Avatar 3 Pandora war