ADVERTISEMENT
സീയൂൾ: ഡിസംബറിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതിനു ക്രിമിനൽ കേസ് നേരിടുന്ന ദക്ഷിണകൊറിയയിലെ മുൻ പ്രസിഡന്റ് യൂൺ സുക് യോൾ വീണ്ടും അറസ്റ്റിൽ.
തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി സീയൂളിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. സീയൂളിലെ ജയിലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജനുവരിയിലും യൂൺ അറസ്റ്റിലായിരുന്നു. 52 ദിവസത്തെ ജയിൽവാസത്തിനുശേഷം സാങ്കേതിക കാരണങ്ങളാൽ മോചിതനായി. ഇതിനിടെ യൂൺ ഇംപീച്ച് ചെയ്യപ്പെടുകയുമുണ്ടായി.
സീയൂൾ ജയിലിൽ യൂണിനു പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമല്ലെന്നാണു റിപ്പോർട്ട്. പത്ത് ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സെല്ലിൽ കുറ്റവാളികളുടെ യൂണിഫോം ധരിച്ചു വേണം കഴിയാൻ. എയർകണ്ടീഷണർ തുടങ്ങിയ സൗകര്യങ്ങളുമില്ല.
Tags :