ADVERTISEMENT
ദെയ്ർ അൽ ബലാഹ്: വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റക്കാർ പലസ്തീനി ഗ്രാമം ആക്രമിച്ചെന്നും മൂന്ന് പലസ്തീനികളെ വെടിവച്ചു കൊന്നെന്നും പലസ്തീൻ അധികൃതർ അറിയിച്ചു.
കഫർ മാലിക്കിൽ നിന്നുള്ള വീഡിയോ ദൃശ്യത്തിൽ കാറിനും വീടിനും തീപിടിക്കുന്നതും ജനങ്ങൾ ഓടുന്നതും വ്യക്തമാണ്.
വീഡിയോയിൽ വെടിയൊച്ചയും കേൾക്കാം. കുടിയേറ്റക്കാരും ഗ്രാമീണരും പരസ്പരം കല്ലെറിയുന്നതു കണ്ടെന്ന് മേഖലയിലെ ഇസ്രേലി സൈനികർ പറഞ്ഞു.
ഭീകരർ തങ്ങൾക്ക് നേരേ വെടിയുതിർത്തപ്പോൾ അതേ നാണയത്തിൽ തിരിച്ചടിച്ചെന്നും സൈനികർ പറയുന്നു. അഞ്ച് ഇസ്രയേലികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കുടിയേറ്റക്കാർ പലസ്തീനികൾക്കു നേരേ വെടിയുതിർത്തെന്നും ഇസ്രേലി സൈന്യം ആംബുലൻസ്, അഗ്നിശമന സേന എന്നിവയെ മണിക്കൂറുകളോളം തടഞ്ഞുവച്ചെന്നും പലസ്തീൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
സംഭവം നടന്ന് അല്പസമയത്തിനു ശേഷം ദർ ഫസ മേഖലയിലെ പലസ്തീനി സമൂഹത്തെയും സമാന രീതിയിൽ ആക്രമിച്ചെന്നാണു വിവരം. മൂന്ന് പേർക്ക് പരിക്കേറ്റെന്നും മൂന്ന് കാറുകൾ അഗ്നിക്കിരയാക്കിയെന്നും ഇസ്രേലി മനുഷ്യാവകാശ സംഘടന അറിയിച്ചു.
Tags :