ADVERTISEMENT
വത്തിക്കാന്‍ സിറ്റി: വിദേശരാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് ഡോ. പോൾ റിച്ചാർഡ് ഗല്ലാഗർ ഇന്ത്യാ സന്ദർശനം ആരംഭിച്ചു.
13ന് ആരംഭിച്ച സന്ദർശനം 19 വരെ തുടരുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അറിയിച്ചു. വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണു സന്ദർശനത്തിന്റെ ലക്ഷ്യമെന്നും വത്തിക്കാൻ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ലെയോ പതിനാലാമന്‍ മാർപാപ്പയുടെ സ്ഥാനാരോഹണത്തിനുശേഷം വത്തിക്കാന്റെ ഉന്നതപദവിയുള്ള ഒരാൾ ആദ്യമായി നടത്തുന്ന ഇന്ത്യാസന്ദര്‍ശനമാണിത്.
2021ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാർപാപ്പയെ സന്ദര്‍ശിച്ചതിനുപിന്നാലെ ആർച്ച് ബിഷപ് ഡോ. പോൾ റിച്ചാർഡ് ഗല്ലാഗറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രാന്‍സിസ് മാർപാപ്പയുടെ വലിയ ആഗ്രഹമായിരുന്നു ഇന്ത്യാസന്ദര്‍ശനം.
നിരവധി വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നിസംഗത തടസമായി. ഇന്ത്യ സന്ദർശിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
Tags :