ADVERTISEMENT
ബ്രസൽസ്: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോർ ദെർ ലെയ്നെതിരേ അവതരിപ്പിക്കപ്പെട്ട അവിശ്വാസപ്രമേയം പരാജയപ്പെട്ടു. യൂറോപ്യൻ പാർലമെന്റിൽ 175 അംഗങ്ങളാണ് പ്രയേമത്തെ പിന്തുണച്ചത്. 360 പേർ എതിർത്തു. 18 അംഗങ്ങൾ വിട്ടുനിന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട ഉർസുലയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നാരോപിച്ച് തീവ്ര വലതുപക്ഷ എംപിമാരാണു പ്രമേയം അവതരിപ്പിച്ചത്. കോവിഡ് കാലത്ത് ഉർസുലയും വാക്സിൻ നിർമിക്കുന്ന ഫൈസർ കന്പനിയും തമ്മിൽ നടത്തിയ ആശയവിനിമയം സുതാര്യമല്ലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി.
എന്നാൽ, തന്റെ സമീപനമാണ് യൂണിയനിലെ എല്ലാ രാജ്യങ്ങൾക്കും ഒരേപോലെ വാക്സിൽ ലഭിക്കാൻ കാരണമെന്ന് ഉർസുല മറുപടി നല്കി.
Tags :