ADVERTISEMENT
ലണ്ടൻ: എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിവന്നിരുന്ന ധനസഹായം യുഎസ് വെട്ടിക്കുറച്ചത് വൻതിരിച്ചടിയാണെന്ന് യുഎൻ ഉദ്യോഗസ്ഥർ. ഇടക്കാലത്ത് എയ്ഡ്സ് മൂലം മരിക്കുന്നവരുടെ എണ്ണം വലിയതോതിൽ കുറച്ചുകൊണ്ടുവരാൻ സാധിച്ചിരുന്നു.
എന്നാൽ, യുഎസ് അപ്രതീക്ഷിതമായി ധനസഹായം പിൻവലിച്ചത് ഞെട്ടലുണ്ടാക്കി. ഇതുമൂലം, 2029 ആകുന്പോൾ 40 ലക്ഷം മരണവും 60 ലക്ഷം രോഗബാധയും ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെടുമെന്നും യുഎൻ പറയുന്നു. ആരോഗ്യകേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും പരിശോധന പരിപാടികൾ അവസാനിപ്പിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ജനുവരിയിലാണ് യുഎസ് നൽകിവന്നിരുന്ന വിദേശസഹായങ്ങളെല്ലാം മരവിപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചത്.
സ്വന്തം രാജ്യത്തിന്റെ പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ട്രംപിന് ഉണ്ടെങ്കിലും ഉത്തരവാദിത്തമുള്ള സർക്കാർ ആയിരുന്നെങ്കിൽ മറ്റ് രാജ്യങ്ങൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകണമായിരുന്നുവെന്ന് എച്ച്ഐവി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എയ്ഡ്സ് ദുരിതാശ്വാസത്തിനായുള്ള പ്രസിഡന്റിന്റെ എമർജൻസി പ്ലാൻ 2003ൽ ജോർജ് ഡബ്ല്യു. ബുഷിന്റെ കാലത്താണ് ആരംഭിച്ചത്.
Tags :