ADVERTISEMENT
വത്തിക്കാൻ സിറ്റി: അജപാലന സന്ദർശനവേളകളിൽ ഉപയോഗിക്കുന്നതിനായി രണ്ടു വൈദ്യുത വാഹനങ്ങൾ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി ലഭിച്ചു. ഇറ്റലിയിലെ ഇലക്ട്രിക് വാഹന നിർമാണ കന്പനിയായ“എക്സെലേൻസിയ”യാണു വാഹനങ്ങൾ സമ്മാനിച്ചത്.
കന്പനി സ്ഥാപകരായ ദൊമേനിക്കൊ, ജൊവാന്നി സാപ്പിയ എന്നിവരുമുൾപ്പെട്ട പ്രതിനിധിസംഘം നേരിട്ട് ഈ വാഹനങ്ങൾ മാർപാപ്പയ്ക്കു കൈമാറി. സുരക്ഷിതത്വം, പരിസ്ഥിതിസൗഹൃദ ഘടകങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉന്നതനിലവാരം പുലർത്തുന്നവയാണ് ഈ വാഹനങ്ങൾ.
എവിടേക്കും അതേപടി കയറ്റിക്കൊണ്ടുപോകാവുന്ന രീതിയിലാണ് ഇവയുടെ നിർമാണം. സാധാരണ പൊതുപരിപാടികളിലും മാർപാപ്പയ്ക്ക് ഈ വാഹനങ്ങൾ ഉപയോഗിക്കാനാകും.
Tags :