ADVERTISEMENT
ന്യൂയോർക്ക്: ഇന്ത്യയുമായുള്ള വ്യാപാര കരാർ ഉടൻ നടപ്പാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 14 രാജ്യങ്ങൾക്കുമേൽ ഉയർന്ന ഇറക്കുമതിതീരുവ ചുമത്താൻ തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. “യുകെയുമായി ഞങ്ങൾ ഒരു കരാറിൽ ഏർപ്പെട്ടു, ചൈനയുമായും ഞങ്ങൾ ഒരു കരാറിൽ ഏർപ്പെട്ടു. ഇന്ത്യയുമായുള്ള കരാറിന് അരികിലാണ്’’- ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.
ജപ്പാൻ, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങൾക്കുമേൽ പകരം തീരുവ ഏർപ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടിക്കൊണ്ടാണ് തിങ്കളാഴ്ച പുതിയ തീരുവ പ്രഖ്യാപിച്ചത്. ഏപ്രിൽ രണ്ടിനു മരവിപ്പിച്ച പകരംതീരുവ പുതുക്കിയ തോതിൽ ഓഗസ്റ്റ് ഒന്നു മുതൽ ചുമത്തുകയാണെന്ന് 14 രാജ്യങ്ങൾക്ക് ട്രംപ് കത്തയച്ചിരുന്നു. ഇന്നു മുതൽ പകരംതീരുവ ചുമത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് ഒന്നിനകം യുഎസുമായി ധാരണയിലെത്തിയാൽ തീരുവ കുറയ്ക്കാൻ സന്നദ്ധമാണെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കു മേൽ 25 ശതമാനം തീരുവയാണു ചുമത്തിയത്.
Tags :