x
ad
Fri, 4 July 2025
ad

ADVERTISEMENT

റഷ്യൻ ജനറൽ കൊല്ലപ്പെട്ടു


Published: July 4, 2025 02:53 AM IST | Updated: July 4, 2025 02:53 AM IST

മോ​​​സ്കോ: റ​​​ഷ്യ​​​ൻ നാ​​​വി​​​ക​​​സേ​​​നാ ഉ​​​പ​​​മേ​​​ധാ​​​വി മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ മി​​​ഖാ​​​യേ​​​ൽ ഗു​​​ഡ്കോ​​​വ് യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു.

റ​​​ഷ്യ​​​യി​​​ലെ കു​​​ർ​​​സ്ക് മേ​​​ഖ​​​ല​​​യി​​​ൽ യു​​​ക്രെ​​​യ്ൻ സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​​ഡ്കോ​​​വും മ​​​റ്റ് പ​​​ത്ത് റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.

2022 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം റ​​​ഷ്യ​​​ൻ ഭാ​​​ഗ​​​ത്ത് കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ലൊ​​​രാ​​​ളാ​​​ണ് ഗു​​​ഡ്കോ​​​വ്. ജോ​​​ലിനി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നി​​​ടെ അ​​​ദ്ദേ​​​ഹം കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​ണു റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ ഇ​​​ക്ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ലാ​​​ണ് ഗു​​​ഡ്കോ​​​വി​​​നെ നാ​​​വി​​​ക​​​സേ​​​നാ ഡെ​​​പ്യൂ​​​ട്ടി ക​​​മാ​​​ൻ​​​ഡ​​​ർ ഇ​​​ൻ ചീ​​​ഫ് ആ​​​യി നി​​​യ​​​മി​​​ച്ച​​​ത്. യു​​​ക്രെ​​​യ്ന്‍റെ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന കു​​​ർ​​​സ്കി​​​ൽ വി​​​ന്യ​​​സി​​​ക്ക​​​പ്പെ​​​ട്ട നാ​​​വി​​​ക​​​സേ​​​നാ മ​​​റീ​​​നു​​​ക​​​ളെ ന​​​യി​​​ച്ച​​​ത് ഗു​​​ഡ്കോ​​​വ് ആ​​​യി​​​രു​​​ന്നു.

Tags :

Recent News

Up