x
ad
Sat, 5 July 2025
ad

ADVERTISEMENT

ടെ​ക്സാ​സി​ൽ മി​ന്ന​ൽ പ്ര​ള​യം; 24 പേ​ർ മ​രി​ച്ചു; നി​ര​വ​ധി പേ​രെ കാ​ണാ​താ​യി


Published: July 5, 2025 02:43 PM IST | Updated: July 5, 2025 02:43 PM IST

ടെ​ക്സാ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ 24 പേ​ർ മ​രി​ച്ചു. സ​മ്മ‌​ർ ക്യാ​മ്പി​നെ​ത്തി​യ 25 പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ടെ​ക്സാ​സി​ലെ കെ​ർ കൗ​ണ്ടി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഗ്വാ​ഡ​ൽ​പെ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. ടെ​ക്സാ​സി​ലെ സാ​ൻ അ​ന്‍റോണി​യോ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലാ​ണ് ക​ന​ത്ത പ്ര​ള​യം ഉ​ണ്ടാ​യ​ത്.

ഇ​തു​വ​രെ 24 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പ​ല​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളും മ​ര​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

‌237 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​ക​ദേ​ശം 500 ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും 14 ഹെ​ലി​കോ​പ്റ്റ​റു​ക​ളും നീ​ന്ത​ൽ വി​ദ​ഗ്ധ​രും അ​ട​ക്ക​മു​ള്ള​വ​രെ മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags : Texas flash flood

Recent News

Up