x
ad
Thu, 10 July 2025
ad

ADVERTISEMENT

ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം


Published: July 9, 2025 10:02 PM IST | Updated: July 9, 2025 10:02 PM IST

മ്യൂ​​​ണി​​​ക്: ജ​​​ർ​​​മ​​​നി​​​യി​​​ൽ ദേ​​​വാ​​​ല​​​യ ശു​​​ശ്രൂ​​​ഷി​​​ക്ക് കഴിഞ്ഞ ദിവസം മ​​​ത​​​തീ​​​വ്ര​​​വാ​​​ദി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു. മ​​​യി​​​ൻ​​​സ് രൂ​​​പ​​​ത​​​യി​​​ൽ​​​പ്പെ​​​ട്ട റോ​​​സ്‌​​​ഗാ​​​വ് പ​​​ള്ളി​​​യി​​​ലെ ശു​​​ശ്രൂ​​​ഷി​​​ക്കു​​​നേ​​​രേ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത് പ​​​ള്ളി​​​മു​​​റ്റ​​​ത്തു​​​നി​​​ന്ന് അ​​​ത്യു​​​ച്ച​​​ത്തി​​​ലു​​​ള്ള പാ​​​ട്ടു കേ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ശു​​​ശ്രൂ​​​ഷി​​​യെ സി​​​റി​​​യ​​​ക്കാ​​​ര​​​നാ​​​യ 33 വ​​​യ​​​സു​​​ള്ള അ​​​ക്ര​​​മി മു​​​ഷ്‌​​​ടി ചു​​​രു​​​ട്ടി ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്നു ഭി​​​ത്തി​​​യി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന കു​​​രി​​​ശു​​​രൂ​​​പം ഇ​​​ള​​​ക്കി​​​യെ​​​ടു​​​ത്ത് അ​​​ത് ഒ​​​ടി​​​യു​​​ന്ന​​​തു​​​വ​​​രെ ശു​​​ശ്രൂ​​​ഷി​​​യെ മ​​​ർ​​​ദി​​​ച്ചു. മ​​​ത​​​മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ വി​​​ളി​​​ച്ച​​​തി​​​നൊ​​​പ്പം, “ഇ​​​യാ​​​ളെ കൊ​​​ല്ലാ​​​ൻ എ​​​ന്നെ സ​​​ഹാ​​​യി​​​ക്കൂ” എ​​​ന്നും അ​​​ക്ര​​​മി വി​​​ളി​​​ച്ചു​​​കൂ​​​വി. ഓ​​​ടി​​​ക്കൂ​​​ടി​​​യ ആ​​​ളു​​​ക​​​ൾ അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ചു.

ഇ​​​തേ​​​ദി​​​വ​​​സം​​​ത​​​ന്നെ ബ​​​വേ​​​റി​​​യ സം​​​സ്ഥാ​​​ന​​​ത്തെ ഗ​​​ർ​​​മി​​​ഷ്-​​​പാ​​​ർ​​​ട്ടെ​​​ൻ​​​കീ​​​ർ​​​ഹെ​​​നി​​​ലെ സെ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ഇ​​​ട​​​വ​​​ക​​​പ്പ​​​ള്ളി തീ​​​വ​​​ച്ചു ന​​​ശി​​​പ്പി​​​ക്കാ​​​നും ശ്ര​​​മ​​​മു​​​ണ്ടാ​​​യി. അ​​​ൾ​​​ത്താ​​​ര​​​വി​​​രി​​​ക്കു തീ​​​കൊ​​​ളു​​​ത്തി​​​യ അ​​​ക്ര​​​മി​​​യെ പ​​​ള്ളി​​​യി​​​ൽ പ്രാ​​​ർ​​​ഥി​​​ക്കാ​​​നെ​​​ത്തി​​​യ ഒ​​​രു അ​​​ച്ഛ​​​നും മ​​​ക​​​നു​​​മാ​​​ണ് പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്തി​​​യ​​​ത്. പാ​​​ഞ്ഞെ​​​ത്തി​​​യ അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​സേ​​​ന​​​യും പോ​​​ലീ​​​സും തീ ​​​പ​​​ട​​​രു​​​ന്ന​​​ത് ത​​​ട​​​യു​​​ക​​​യും അ​​​ക്ര​​​മി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. 28കാ​​​ര​​​നാ​​​യ അ​​​ക്ര​​​മി ര​​​ണ്ടു വ​​​നി​​​താ​​​പോ​​​ലീ​​​സു​​​കാ​​​രു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​രെ മ​​​ർ​​​ദി​​​ച്ച് അ​​​വ​​​ശ​​​രാ​​​ക്കി. ഇ​​​വ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

1730ൽ ​​​പ​​​ണി​​​തീ​​​ർ​​​ത്ത സെ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ പ​​​ള്ളി​​​യി​​​ൽ വി​​​ഖ്യാ​​​ത​​​മാ​​​യ ചു​​​മ​​​ർ​​​ചി​​​ത്ര​​​ങ്ങ​​​ളും ശി​​​ല്പ​​​ങ്ങ​​​ളു​​​മു​​​ണ്ട്. പ​​​ള്ളി​​​യു​​​ടെ മ​​​ച്ചി​​​ലെ ചി​​​ത്ര​​​ങ്ങ​​​ളും പ​​​ള്ളി​​​യി​​​ലെ പി​​​യാ​​​നോ​​​യും അ​​​തി​​​പ്ര​​​ശ​​​സ്ത​​​മാ​​​ണ്. അ​​​നേ​​​കം ടൂ​​​റി​​​സ്റ്റു​​​ക​​​ൾ എ​​​ത്തു​​​ന്ന ഈ ​​​പ​​​ള്ളി തെ​​​ക്ക​​​ൻ ജ​​​ർ​​​മ​​​നി​​​യി​​​ലെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​മാ​​​ണ്.

ബാ​​​ഡ​​​ൻ-​​​വ്യു​​​ർ​​​ട്ടം​​​ബ​​​ർ​​​ഗ് സം​​​സ്ഥാ​​​ന​​​ത്തെ ലാം​​​ഗെ​​​നാ​​​വ് പ​​​ള്ളി​​​യി​​​ൽ ആ​​​രാ​​​ധ​​​ന​​​യ്ക്കെ​​​ത്തു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ൾ അ​​​നേ​​​കം മാ​​​സ​​​ങ്ങ​​​ളാ​​​യി ചീ​​​ത്ത​​​വി​​​ളി​​​ക​​​ൾ​​​ക്കും ശാ​​​രീ​​​രി​​​കാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കും വി​​​ധേ​​​യ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സെ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് പ​​​ള്ളി​​​യു​​​ടെ ഭി​​​ത്തി​​​ക​​​ൾ മു​​​ഴു​​​വ​​​ൻ യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ പ്ര​​​ഫീ​​​ത്തി​​​ക​​​ൾ​​​കൊ​​​ണ്ടു വി​​​കൃ​​​ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ പ​​​ള്ളി​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ വി​​​കാ​​​രി റാൽ​​​ഫ് സെ​​​ഡ്് ലാ​​​ക്ക് അ​​​പ​​​ല​​​പി​​​ച്ച​​​താ​​​ണു കാ​​​ര​​​ണം. പ​​​ള്ളി​​​യി​​​ൽ വ​​​ന്ന ഒ​​​രു 84കാ​​​ര​​​നെ ഒ​​​രു അ​​​ക്ര​​​മി ത​​​ള്ളി​​​യി​​​ട്ടു ച​​​വി​​​ട്ടി പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. മ​​​റ്റ​​​നേ​​​കം പേ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു.

മൂ​​​ന്ന് അ​​​ക്ര​​​മി​​​ക​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം കാ​​​ര​​​ണം പ​​​ള്ളി​​​യി​​​ൽ വ​​​രു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​ഞ്ഞ​​​താ​​​യി വി​​​കാ​​​രി പ​​​റ​​​ഞ്ഞു. ഹ​​​മാ​​​സ് ന​​​ട​​​ത്തി​​​യ കൂ​​​ട്ട​​​ക്കൊ​​​ല​​​യും മാ​​​ന​​​ഭം​​​ഗ​​​ങ്ങ​​​ളും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലും​​​പോ​​​ലും ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​വ​​​ർ ജ​​​ർ​​​മ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​മൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ ശ​​​ത്രു​​​ക്ക​​​ളാ​​​ണെ​​​ന്ന് ബി​​​ഷ​​​പ് ഏ​​​ണ​​​സ്റ്റ് വി​​​ല്യം ഗോ​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : german catholic church ismaic terror attack

Recent News

Up