x
ad
Mon, 7 July 2025
ad

ADVERTISEMENT

ടെഹ്റാനിലെ സ്വിസ് എംബസി തുറന്നു


Published: July 7, 2025 04:04 AM IST | Updated: July 7, 2025 04:04 AM IST

വി​​​യ​​​ന്ന: ഇ​​​റാ​​​നി​​​ലെ സ്വി​​​സ് ന​​​യ​​​ത​​​ന്ത്ര കാ​​​ര്യാ​​​ല​​​യം വീ​​​ണ്ടും തു​​​റ​​​ന്നു. ഇ​​​റാ​​​നും ഇ​​​സ്ര​​​യേ​​​ലും ത​​​മ്മി​​​ൽ യു​​​ദ്ധ​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ഴാ​​​ണ് എം​​​ബ​​​സി അ​​​ട​​​ച്ച​​​ത്.

അം​​​ബാ​​​സ​​​ഡ​​​ർ ന​​​ദീ​​​ൻ ഒ​​​ലി​​​വേ​​​രി ലൊ​​​സാ​​​നോ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ചെ​​​റു സം​​​ഘം ടെ​​​ഹ്റാ​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​താ​​​യി സ്വി​​​സ് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​ൻ ന​​​യ​​​ത​​​ന്ത്ര താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ ഇ​​​റാ​​​നി​​​ൽ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ടെ​​​ഹ്റാ​​​നി​​​ലെ സ്വി​​​സ് എം​​​ബ​​​സി​​​യാ​​​ണ്. ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ൽ ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​മി​​​ല്ല.

Tags :

Recent News

Up