x
ad
Thu, 10 July 2025
ad

ADVERTISEMENT

സുനാക്ക് വീണ്ടും ഗോൾഡ്മാൻ സാക്സിൽ


Published: July 10, 2025 07:21 AM IST | Updated: July 10, 2025 07:21 AM IST

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മു​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഗോ​ൾ​ഡ്മാ​ൻ സാ​ക്സി​ലെ ജോ​ലി​ക്കാ​ര​നാ​യി. നി​ക്ഷേ​പ മേ​ഖ​ല​യി​ൽ സേ​വ​ന​ങ്ങ​ൾ ന​ല്കു​ന്ന ബാ​ങ്കി​ന്‍റെ ഇ​ട​പാ​ടു​കാ​ർ​ക്ക് സു​നാ​ക് ഉ​പ​ദേ​ശം ന​ല്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

ഇ​ത് പാ​ർ​ട്ട് ടൈം ​ജോ​ലി​യാ​ണ്. റി​ച്ച്മ​ണ്ട് ആ​ൻ‌​ഡ് നോ​ർ​ത്ത​ലേ​ർ​ട്ട​ൺ മണ്ഡല‌‌​ത്തി​ൽ​നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം അ​ദ്ദേ​ഹം രാ​ജി​വ​യ്ക്കി​ല്ല. ജോ​ലി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ഭാ​ര്യ അ​ക്ഷ​ത മൂ​ർ​ത്തി​യു​മാ​യി ചേ​ർ​ന്ന് ആരം​ഭി​ച്ച റി​ച്ച്മ​ണ്ട് പ്രൊ​ജ​ക്ട്എ​ന്ന ജീ​വ​​കാ​രു​ണ്യ സം​ഘ​ട​ന​യ്ക്കു സം​ഭാ​വ​ന ന​ല്കും.

ഇ​പ്പോ​ൾ​പ്ര​തി​പ​ക്ഷ​ത്തു​ള്ള ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​ക്കാ​ര​നാ​യ സു​നാ​ക് ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ വ​രെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ​ത്തി​ലി​റ​ങ്ങു​ന്ന​തി​നു മു​ന്പ് ഗോ​ൾ​ഡ്മാ​ൻ സാ​ക്സി​ൽ അ​ന​ലി​സ്റ്റാ​യി ജോ​ലി നോ​ക്കി​യി​രു​ന്നു.

Tags :

Recent News

Up