ADVERTISEMENT
ന്യൂയോർക്ക്: ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന ആക്സിയം 4 ബഹിരാകാശ ദൗത്യം പൂർത്തിയായി. 14 ദിവസത്തെ ദൗത്യത്തിനാണ് ശുഭാംശുവും സംഘവും ജൂൺ 26ന് ബഹിരാകാശനിലയിലെത്തിയത്.
ജൂലൈ ഒന്പതിനു 14 ദിവസം പൂർത്തിയായെങ്കിലും ദൗത്യസംഘം ഭൂമിയിലേക്കു തിരിക്കാൻ ജൂലൈ 14 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണു യൂറോപ്യൻ സ്പേസ് ഏജൻസി നല്കുന്ന സൂചന. എന്നാൽ, ഇക്കാര്യത്തിൽ ഐഎസ്ആർഒയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി, ടിബോർ കാപു എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങൾ.
രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ ശുഭാംശുവും സംഘവും സാക്ഷിയായത് 230 സൂര്യോദയങ്ങൾക്ക്. സംഘം ബഹിരാകാശത്ത് 96.5കിലോമീറ്റർ ദൂരം സഞ്ചരിച്ചു. ആക്സിയം സ്പേസ് പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.
Tags : shubhanshu shukla