ADVERTISEMENT
ഫ്ലോറിഡ: ചരിത്രം പിറന്നു. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. വ്യാഴാഴ്ച വൈകുന്നേരം നിലിനാണ് പേടകം നിലയത്തിലെ ഹാർമണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്.
രണ്ട് മണിക്കൂർ നീണ്ട നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്നത്.
ഇനിയുള്ള 14 ദിവസം ആക്സിയം ദൗത്യാംഗങ്ങള്‍ക്ക് ബഹിരാകാശ നിലയത്തില്‍ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര് ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.
സ്പേസ് എക്സിന്റെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റംഗങ്ങള്‍.
ആക്സിയം സ്പേസിന്റെ യൂട്യൂബ് ചാനലില്‍ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റെയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
Tags :