ADVERTISEMENT
ന്യൂയോർക്ക്: മാൻഹാട്ടനിലെ കെട്ടിടത്തിൽ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ തോക്കുധാരിയുടെ ലക്ഷ്യം നാഷണൽ ഫുട്ബോൾ ലീഗിന്റെ (എൻഎഫ്എൽ) ആസ്ഥാനമായിരുന്നുവെന്ന് ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു. ഷെയ്ൻ തമുറ എന്ന അക്രമി കെട്ടിടത്തിന്റെ ലോബിയിൽ വച്ച് നിരവധി പേരെ വെടിവെച്ചതിനു ശേഷം എൻഎഫ്എൽ ഓഫീസിലേക്ക് കടക്കാൻ ശ്രമിക്കവേ അപ്രതീക്ഷിതമായി തെറ്റായ എലിവേറ്ററിൽ കയറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോസ്ഥർ കരുതുന്നു.
ന്യൂയോർക്ക് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. തമുറ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും പോലീസ് പറയുന്നു. തലച്ചോറിനെ ബാധിക്കുന്ന എൻസെഫലോപതി എന്ന അവസ്ഥയിലൂടെ ഇയാൾ കടന്നുപോയിരുന്നിരുന്നതായി ശരീരത്തിൽനിന്നു കിട്ടിയ കുറിപ്പിൽ പറയുന്നു. ഇയാൾ തന്റെ സ്കൂൾ കാലഘട്ടത്തിൽ ഫുട്ബോൾ കളിച്ചിരുന്നു.
ഫുട്ബോൾ കളിക്കാരുടെ തലകൾ തമ്മിൽ കൂട്ടിയിടിക്കുന്നതിൽനിന്ന് രൂപപ്പെടുന്ന ക്രോണിക് ട്രൊമാറ്റിക് എൻസെഫലോപതി എന്ന അവസ്ഥയിലൂടെയും കടന്നുപോയിരുന്നു. “അയാൾ എൻഎഫ്എല്ലിനെ കുറ്റപ്പെടുത്തിയതായും കാണുന്നു’’, മേയർ പറഞ്ഞു. തിങ്കളാഴ്ച നടന്ന വെടിവെയ്പിന് ശേഷം അക്രമി സ്വയം വെടിയുതിർത്തു ജീവനൊടുക്കുകയായിരുന്നു.
Tags : usa shooting