ADVERTISEMENT
കീവ്: യുക്രെയ്നിലെ പ്രസവാശുപത്രിയിൽ ഡ്രോൺ ആക്രമണം നടത്തി റഷ്യ. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ ഇന്നലെയാണ് ആക്രമണമുണ്ടായത്.
ജനാലകൾ പൊട്ടിത്തെറിച്ച് വാർഡിലെ കിടക്കകളിൽ വീണത് നവജാത ശിശുക്കളെയും അമ്മമാരെയും ഭയചകിതരാക്കി. ദിവസങ്ങൾക്കു മുന്പ് പ്രസവിച്ച അമ്മമാർ കുഞ്ഞുങ്ങളെയെടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്കോടി എന്നാണ് റിപ്പോർട്ട്.
മൂന്ന് അമ്മമാരും കുഞ്ഞുങ്ങളും കടുത്ത മാനസിക പിരിമുറുക്കം നേരിട്ടുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രസവവും ശസ്ത്രക്രിയകളും നടക്കുന്ന ഭാഗത്തെ കെട്ടിടം ആക്രമണത്തിൽ തകർന്നു.
Tags :