ADVERTISEMENT
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നിലച്ചിട്ടില്ലെന്ന് റഷ്യ. മൂന്നാം വട്ട ചർച്ച നടത്താനുള്ള നിർദേശത്തിൽ യുക്രെയ്ന്റെ പ്രതികരണം കാത്തിരിക്കുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് പുടിന്റെ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും യുക്രെയ്നുള്ള ആയുധക്കയറ്റുമതി തുടരാൻ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പെസ്കോവ് ഇക്കാര്യം വിശദീകരിച്ചത്.
ചർച്ചയിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനാണു റഷ്യ മുൻഗണന നല്കുന്നതെന്നു പെസ്കോവ് പറഞ്ഞു. ചർച്ചയിലൂടെ ലക്ഷ്യം നേടാനായില്ലെങ്കിൽ സൈനിക നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവും ഇന്നലെ ക്വാലാലംപു രിൽ കൂടിക്കാഴ്ച നടത്തി.
Tags :