ADVERTISEMENT
ഡബ്ലിന്‍: ഇന്ത്യയില്‍നിന്നുള്ള 40 കാരനെ അയർലണ്ടിലെ ഡബ്ലിനിൽ ഒരുസംഘം അതിക്രൂരമായി ആക്രമിച്ചു. ഡബ്ലിനിലെ പാര്‍ക്ക്ഹില്‍ റോഡില്‍ കഴിഞ്ഞ ശനിയാഴ്ച ഒരുസംഘം ആളുകൾ ഇന്ത്യക്കാരനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചുകീറി എറിയുകയും ചെയ്തു.
മൂന്നാഴ്ച മുന്‍പുമാത്രം അയർലൻഡിലെത്തിയ ഇയാളുടെ മുഖത്തും കൈകാലുകളിലും പരിക്കേറ്റ നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. ടാലറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ മൊഴി രേഖപ്പെടുത്തിയതായി ഐറിഷ് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് ആക്രമണവിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.
വംശീയാക്രമണമാണെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര സംഭവത്തെ അതിശക്തമായി അപലപിച്ചു. ആക്രമണമെന്ന് പറയപ്പെടുന്ന സംഭവത്തില്‍ എങ്ങനെയാണ് ഇത്ര ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകുന്നത്. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യക്കാരന് ചികിത്സയും പിന്തുണയും ഉറപ്പാക്കിയവരോട് നന്ദിയറിയിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച ഒാസ്ട്രേലിയയിലെ അഡലെയ്ഡിലും ഒരു കൂട്ടമാളുകൾ ചേർന്ന് ഇന്ത്യക്കാരനായ ചരൺപ്രീത് സിംഗിനെ മർദിക്കുകയും വംശീ യാധിക്ഷേപം ചൊരിയുകയും ചെയ്തി രുന്നു. കാർ പാർക്കിംഗുമായി ബന്ധ പ്പെട്ടുണ്ടായ തർക്കമാണ് സംഘർ ഷത്തിലേക്ക് നയിച്ചത്.
ഭാര്യയോടൊപ്പം രാത്രി നഗരം കാ ണാനിറങ്ങിയതായിരുന്നു വിദ്യാർഥിയായ ചരൺപ്രീത് എന്ന് ദി ഒാസ്ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു. യാതൊരു പ്രകോ പനവുമില്ലാതെ ഇവരെ സമീപിച്ച അക്രമിസംഘം ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു. ചരൺപ്രീതിന്റെ മുഖത്ത് ഒന്നിലധികം ഒടിവുകളും തലച്ചോറിന് ക്ഷതവും ഉണ്ടായിട്ടുണ്ട്.
Tags : racial attack indian attacked australia malayalam news ireland attack