ADVERTISEMENT
വത്തിക്കാന്‍ സിറ്റി: ചൂടിൽനിന്നു രക്ഷപ്പെടാനായി ലെയോ പതിനാലാമാൻ മാർപാപ്പ വേനൽക്കാല വസതിയായ കസ്തെൽ ഗണ്ഡോള്ഫോയിലേക്കു താമസം മാറ്റുന്നു.
ഇന്നു മുതൽ 20-ാം തീയതി വരെയുള്ള രണ്ടാഴ്ചക്കാലം മാർപാപ്പ ഇവിടെ ചെലവഴിക്കും. ഇക്കാലയളവിലെ രണ്ടു ഞായറാഴ്ചകളിൽ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതൊഴിച്ചാൽ മറ്റു പൊതു, സ്വകാര്യ പരിപാടികൾ മാർപാപ്പയ്ക്കില്ല.
കസ്തെൽ ഗണ്‍ഡോള്‍ഫോയിലെ ബാർബെറീനി വില്ലയിലായിരിക്കും ലെയോ പതിനാലാമൻ താമസിക്കുക. ടെന്നീസ് പ്രേമിയായ മാർപാപ്പയ്ക്കുവേണ്ടി ഇവിടെ പുതിയ കോർട്ട് തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റോമിൽനിന്ന് 25 കിലോമീറ്റർ തെക്കുകിഴക്കുള്ള ഇറ്റാലിയൻ പ്രദേശമായ ലാസിയോയിൽ സ്ഥിതി ചെയ്യുന്ന കസ്തെൽ ഗണ്ഡോള്ഫോയെ രണ്ടാം വത്തിക്കാൻ എന്നാണു വിളിക്കാറ്. അൽബാനോ മലനിരകളിലുള്ള തടാകതീരത്തെ 135 ഏക്കർ പ്രദേശത്ത് അപ്പസ്തോലിക കൊട്ടാരവും വിശാലമായ പൂന്തോട്ടങ്ങളും ഉൾപ്പെടുന്നതാണ് മാർപാപ്പമാരുടെ വേനൽക്കാല വസതി.
ബെനഡിക്റ്റ് പതിനാറാമൻ വരെയുള്ള മാർപാപ്പമാർ കസ്തെൽ ഗണ്‍ഡോള്‍ഫോയിൽ ഇടയ്ക്കിടെ താമസിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പ ഈ പതിവ് തെറ്റിച്ച് കസ്തെൽ ഗണ്‍ ഡോള്ഫോയിലേക്കു പോയില്ല.
Tags :