ADVERTISEMENT
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന് രഹസ്യമായി വികസിപ്പിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇത്തരത്തിലൊരു മിസൈല്‍ വികസിപ്പിക്കുന്നതില്‍ പാക്കിസ്ഥാൻ വിജയിച്ചാല്‍ ആണവായുധശേഷിയുള്ള എതിരാളിയായി ആ രാജ്യത്തെ കണക്കാക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് അമേരിക്കയുടെ ആണവ എതിരാളികള്‍.
നിലവില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുണ്ടെങ്കിലും ഇന്ത്യക്കു നേരിട്ട് അമേരിക്ക വരെ എത്താവുന്ന മിസൈലുകളില്ല. അതിനാല്‍ ഇന്ത്യയെ ആണവ എതിരാളിയായി അമേരിക്ക കണക്കാക്കിയിട്ടില്ല.
5,500 കിലോമീറ്ററിനപ്പുറത്ത് ആക്രമണം നടത്താന്‍ കഴിയുന്ന മിസൈലുകളെയാണ് ഭൂഖണ്ഡാന്തര മിസൈലുകളെന്ന് വിശേഷിപ്പിക്കുക. നിലവില്‍ പാക്കിസ്ഥാന് ഭൂഖണ്ഡാന്തര മിസൈലുകളില്ല. പാക്കിസ്ഥാന്റെ പക്കലുള്ള ഏറ്റവും ദൂരത്തില്‍ ആക്രമിക്കാന്‍ കഴിയുന്ന മിസൈല്‍ ഷഹീന്-3 ആണ്. ഇതിന്റെ പരമാവധി പ്രഹരപരിധി 2700 കിലോമീറ്ററാണ്.
Tags :