ADVERTISEMENT
ന്യൂഡൽഹി: മാലിയിൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകര സംഘടന മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി പരാതി. തട്ടിക്കൊണ്ടുപോയവരിൽ ഒരാൾ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ പി വെങ്കിട്ടരാമൻ(28) ആണ്. മറ്റ് രണ്ടുപേരെക്കുറിച്ച് വിവരമില്ല.
ജൂലൈ ഒന്നിന് പടിഞ്ഞാറൻ മാലിയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിക്ക് സമീപത്ത് വച്ചാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശപൗരന്മാർ ജോലി ചെയ്യുന്ന ഫാക്ടറിയിൽ ഭീകരർ ആക്രമണം നടത്തുകയും തൊഴിലാളികളെ തട്ടിക്കൊണ്ടുപോവുകയുമയിരുന്നു. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകര സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് സംഭവത്തിന് പിന്നിൽ.
സമീപ ദിവസങ്ങളിൽ മാലിയിലുടനീളമുണ്ടായ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ സംഘടന ഏറ്റെടുത്തിരുന്നു.
സംഭവത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയതിൽ മാലി ഗവൺമെന്റ് കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഭീകരരെ പിടികൂടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Tags :