ADVERTISEMENT
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇറാനിൽ ആലോചന. ഇതിനുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയിലാണെന്നു സ്പീക്കർ മുഹമ്മദ് ബക്കർ ഖലിബാഫ് അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര ആണവോർജ ഏജൻസിയിൽനിന്നു വ്യക്തമായ ഉറപ്പുകൾ ലഭിക്കുന്നതുവരെ നിസ്സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ അണ്വായുധം വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന വാദം സ്പീക്കർ ആവർത്തിച്ചു.
Tags :