ADVERTISEMENT
വാഷിംഗ്ടൺ ഡിസി: വിവാഹത്തിനായി അമേരിക്കയിൽ എത്തിയ 24 കാരിയായ ഇന്ത്യൻ യുവതിയെ കാണാതായതായി റിപ്പോർട്ട്. ജൂൺ 20 ന് ഇന്ത്യയിൽ നിന്ന് ന്യൂജേഴ്സിയിൽ എത്തിയ സിമ്രാൻ എന്ന യുവതിയെയാണ് കാണാതായത്.
ലിൻഡൻവോൾഡ് പോലീസ് നടത്തിയ അന്വേഷണത്തിൽ സിമ്രാൻ ഫോൺ പരിശോധിക്കുന്നതും ആരെയോ കാത്തിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തി. യുവതിയുടെ മുഖ ഭാവത്തിൽ എന്തെങ്കിലും അസ്വഭാവിക തോന്നുന്നില്ലെന്നും പോലീസ് അറിയിച്ചു.
സിമ്രാനെ ബുധനാഴ്ച മുതലാണ് കാണാതായത്. വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിനായാണ് ഇവർ അമേരിക്കയിലേക്ക് പോയതെന്നാണ് റിപ്പോർട്ട്.
അതേസമയം, അമേരിക്കയിൽ പ്രവേശിക്കാനായി വിവാഹമെന്ന കാരണം സൃഷ്ടിച്ചതാകാമെന്ന സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.
സിമ്രാന്റെ ബന്ധുക്കളാരും അമേരിക്കയിൽ ഇല്ലെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അവർക്കറിയില്ലെന്നും പോലീസ് കണ്ടെത്തി.
അഞ്ചടി നാല് ഇഞ്ച് ഉയരമുള്ള സിമ്രാന് ഏകദേശം 68 കിലോഗ്രാം ഭാരവുമുണ്ട്. നെറ്റിയുടെ ഇടതുവശത്ത് ഒരു ചെറിയ പാടുമുണ്ട്. കാണാതായ സമയം ചാരനിറത്തിലുള്ള സ്വെറ്റ് പാന്റ്സും വെളുത്ത ടീ-ഷർട്ടും കറുത്ത ഫ്ലിപ്പ്-ഫ്ലോപ്പുകളും വജ്രം പതിച്ച ചെറിയ കമ്മലുകളും ഇവർ ധരിച്ചത്.
സിമ്രാനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലിൻഡൻവോൾഡ് പോലീസ് ഡിറ്റക്ടീവ് ജോ ടോമസെറ്റിയെ ബന്ധപ്പെടാൻ അഭ്യർഥിച്ചിട്ടുണ്ട്.
Tags :