ADVERTISEMENT
ടെൽ അവീവ്: ആണവ പദ്ധതി പുനർനിർമിക്കാനുള്ള ഇറാന്റെ ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ രാജ്യത്തിന്റെ മുഖ്യ ശത്രു ഒരിക്കലും ആണവായുധം നേടില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ആണവ പദ്ധതിയെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് തയാറാണെന്ന ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു നെതന്യാഹു.
"ഇറാന്റെ ആണവ പദ്ധതി ഞങ്ങൾ പരാജയപ്പെടുത്തി. ഇറാനിൽ ആരെങ്കിലും അത് പുനർനിർമിക്കാൻ ശ്രമിച്ചാൽ, ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താൻ അതേ ദൃഢനിശ്ചയത്തോടെ, അതേ തീവ്രതയോടെ ഞങ്ങൾ പ്രവർത്തിക്കും.'- നെതന്യാഹു പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് ക്യാംപ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്നു. തുടർന്നാണ് വെടിനിർത്തൽ കരാറിൽ തീരുമാനമായത്.
Tags :