ADVERTISEMENT
യാങ്കോൺ: മ്യാൻമറിലെ പട്ടാള ഭരണകൂടം ബുദ്ധവിഹാരത്തിനു നേർക്കു നടത്തിയ ആക്രമണത്തിൽ നാലു കുട്ടികളടക്കം 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
സാഗെയിംഗ് മേഖലയിലെ ലിന്താലു ഗ്രാമത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പട്ടാള ഭരണകൂടം വ്യോമാക്രമണം നടത്തിയെന്നാണു പ്രദേശവാസികൾ പറഞ്ഞത്.
പാട്ടാളവും ജനാധിപത്യവാദികളായ വിമതരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണിത്. യുദ്ധം മൂലം അഭയാർഥികളായ ഇരുനൂറോളം പേർ ബുദ്ധവിഹാരത്തിൽ അഭയം തേടിയിരുന്നു.
ആക്രമണം സംബന്ധിച്ചു പ്രതികരിക്കാൻ പട്ടാളം തയാറായില്ലെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
2021ൽ ജനാധിപത്യ നേതാവ് ആംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കിയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. വിമതർ ശക്തിപ്പെട്ടതു മൂലം രാജ്യത്തിന്റെ പലഭാഗങ്ങളിലും പട്ടാളത്തിനു നിയന്ത്രണണില്ല.
Tags :