x
ad
Thu, 3 July 2025
ad

ADVERTISEMENT

ഖനന കപ്പൽ മു​ങ്ങി


Published: July 3, 2025 03:05 AM IST | Updated: July 3, 2025 03:05 AM IST

ക​യ്റോ: സൂ​യ​സ് ക​നാ​ലി​നു സ​മീ​പം എ​ണ്ണഖ​ന​ന ക​പ്പ​ൽ മു​ങ്ങി നാ​ലു ജീ​വ​ന​ക്കാ​ർ മ​രി​ച്ച​താ​യി ഈ​ജി​പ്ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​റ്റൊ​രു നാ​ലു ജീ​വ​ന​ക്കാ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച ക​നാ​ലി​ൽ​ൽ​നി​ന്ന് 300 കിലോമീറ്റർ തെ​ക്ക് സൂ​യ​സ് ഉ​ൾ​ക്ക​ട​ലി​ൽ ഈ​ജി​പ്തി​ന്‍റെ എ​ണ്ണഖ​ന​ന മേ​ഖ​ല​യാ​യ ഗാ​ബേ​ൽ എ​ൽ സെ​യ്തി​ൽ​വ​ച്ചാ​ണ് ക​പ്പ​ൽ മു​ങ്ങി​യ​ത്. 30 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പലിലു​ണ്ടാ​യി​രു​ന്ന​ത്. ഈ​ജി​പ്ഷ്യ​ൻ നേ​വി 22 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

അ​പ​ക​ടം മൂ​ലം സൂ​യ​സ് ക​നാ ലി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നു ത​ട​സമുണ്ടാ​യി​ല്ല.

Tags :

Recent News

Up