ADVERTISEMENT
ടെഹ്റാൻ: ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ശനിയാഴ്ച പൊതുപരിപാടിയിൽ പങ്കെടുത്തു. പന്ത്രണ്ടു ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ യുദ്ധകാലത്ത് സുരക്ഷിത കേന്ദ്രത്തിലേക്കു മാറിയ ഖമനയ് തുടർന്ന് ആദ്യമായാണ് പൊതുവേദിയിലെത്തുന്നത്.
ഷിയാ മുസ്ലിംകളുടെ അഷൂരാ അനുസ്മരണത്തിനിടെ ശനിയാഴ്ച സെൻട്രൽ ടെഹ്റാനിലെ ഇമാം ഖൊമേനി മോസ്കിൽ ഖമനയ് സന്ദർശനം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ടു. ഖമനയ് മോസ്കിൽ പ്രവേശിക്കുന്പോൾ ജനങ്ങൾ എഴുന്നേറ്റു ബഹുമാനിക്കുന്നതും ഖമനയ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.
ജൂൺ 13ന് ഇസ്രയേൽ ഇറാനിൽ ആക്രമണം തുടങ്ങിയപ്പോൾ ഖമനയ് രഹസ്യ കേന്ദ്രത്തിലേക്കു മാറിയതാണ്. ഇസ്രയേലും അമേരിക്കയും അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉയർത്തിയിരുന്നു. ഖമനയ് എവിടെയാണെന്നറിയാമെന്നും എന്നാൽ അദ്ദേഹത്തെ വധിക്കില്ലെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.
Tags :