ADVERTISEMENT
ടെൽ അവീവ്: ഇറേനിയൻ മിസൈൽ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു വിദേശമാധ്യമങ്ങളെ തടഞ്ഞ് ഇസ്രയേൽ. വിദേശമാധ്യമങ്ങൾ പകർത്തുന്ന ദൃശ്യങ്ങൾ ഖത്തറിലെ അൽ ജസീറ ചാനൽ ഉപയോഗിക്കും എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്രേലി പോലീസിന്റെ നടപടി. അൽ ജസീറയ്ക്ക് ഇസ്രയേലിൽ നിരോധനമുണ്ട്.
ഇസ്രേലി ദേശീയസുരക്ഷാ മന്ത്രി ഇത്മാർ ബെൻഗവീർ ഇതിനാവശ്യമായ നിർദേശങ്ങൾ നല്കിയിട്ടുണ്ടെന്നും പറയുന്നു.
ഈയാഴ്ചയാദ്യം ഹൈഫ നഗരത്തിലുണ്ടായി മിസൈൽ ആക്രമണം ചിത്രീകരിക്കാൻ ശ്രമിച്ച വിദേശ മാധ്യമങ്ങളുടെ ഓഫീസുകളിൽ ഇസ്രേലി പോലീസ് റെയ്ഡ് നടത്തിയിരുന്നു.
ഇസ്രേലി സൈന്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുണ്ടാകുന്ന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്ന് മാധ്യമങ്ങൾക്കു കർശന നിർദേശം നല്കിയിട്ടുണ്ട്.