ADVERTISEMENT
ലണ്ടൻ: കഴിഞ്ഞമാസത്തെ യുദ്ധത്തിനിടെ ഇറാൻ പ്രയോഗിച്ച മിസൈലുകൾ ഇസ്രയേലിലെ അഞ്ചു സൈനിക താവളങ്ങളിൽ പതിച്ചതായി റിപ്പോർട്ട്. ഉപഗ്രഹചിത്രങ്ങളെ അടിസ്ഥാനമാക്കി ബ്രിട്ടനിലെ ടെലഗ്രാഫ് പത്രമാണു റിപ്പോർട്ട് പുറത്തുവിട്ടത്.
ടെൽ നോഫ് വ്യോമതാവളം, ഗ്ലിലോട്ട് ഇന്റലിജൻസ് ആസ്ഥാനം, സിപ്പോറിറ്റ് ആയുധനിർമാണ കേന്ദ്രം എന്നിവയടക്കം അഞ്ചു സൈനിക കേന്ദ്രങ്ങളിൽ ആറ് ഇറേനിയൻ മിസൈലുകള്‍ പതിച്ചെന്നാണു പറയുന്നത്. മിലിട്ടറി സെൻസർഷിപ്പ് നിലവിലുള്ളതിനാൽ സൈനിക കേന്ദ്രങ്ങളിലെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇസ്രേലി മാധ്യമങ്ങൾക്കു വിലക്കുണ്ടായിരുന്നു.
ജൂൺ 13 മുതൽ 24 വരെ 12 ദിവസം നീണ്ട യുദ്ധത്തിനിടെ ഇറാൻ 500നു മുകളിൽ മിസൈലുകളാണ് ഇസ്രയേലിനെതിരേ പ്രയോഗിച്ചത്. ഇതിൽ 42 മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ഇസ്രേലി ഭൂമിയിൽ പതിച്ചു. 28 ഇസ്രേലികളാണു മരിച്ചത്. 2,305 വീടുകൾ, 240 കെട്ടിടങ്ങൾ, രണ്ടു യൂണിവേഴ്സിറ്റികൾ, ഒരാശുപത്രി എന്നിവയ്ക്കു കേടുപാടുണ്ടായി.
ഓരോ ദിവസം പിന്നിടുന്തോറും ഇസ്രേലി, അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കുന്ന ഇറേനിയൻ മിസൈലുകളുടെ എണ്ണം വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags :