ADVERTISEMENT
ടെഹ്റാൻ: ഇസ്രയേൽ തന്നെ വധിക്കാൻ ശ്രമിച്ചുവെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ. അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസനു നല്കിയ അഭിമുഖത്തിലാണ് പസെഷ്കിയാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ യോഗം നടത്തിയ സ്ഥലത്ത് ഇസ്രയേൽ ബോംബിട്ടു. തന്നെ വധിക്കാനായിരുന്നു ഇസ്രയേൽ ശ്രമിച്ചത്. എന്നാൽ ഇസ്രയേൽ പരാജയപ്പെട്ടു. അമേരിക്കയുമായി ആണവചര്‍ച്ച പുനരാരംഭിക്കാൻ ഇറാനു യാതൊരു പ്രശ്നവുമില്ലെന്നും എന്നാൽ അമേരിക്കയെ എങ്ങനെയാണ് വിശ്വസിക്കാനാവുകയെന്നും പസെഷ്കിയാൻ ചോദിച്ചു.
Tags :