ADVERTISEMENT
ടെഹ്റാൻ: കഴിഞ്ഞ മാസം ഇറാന് മേൽ ഇസ്രയേൽ നടത്തി ആക്രമണങ്ങളിൽ നൂറ് ഇറേനിയൻ കായിക താരങ്ങൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാൻ സ്പോർട്സ് ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ഷെർവിൻ അസ്ബാഖിയനെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലപ്പെട്ടവരുടെ മൊത്തം സംഖ്യ 1,062 ആണെന്നും പരിക്കേറ്റവർ 5,800 പേരുണ്ടെന്നും കഴിഞ്ഞയാഴ്ച ഇറാനിലെ മാർട്ടർ ആൻഡ് വെറ്ററൻസ് അഫയേഴ്സ് ഫൗണ്ടേഷൻ പറഞ്ഞിരുന്നു.
രഹസ്യമായി ആണവായുധ നിർമാണവുമായി ഇറാൻ മുന്നോട്ടുപോകുകയാണെന്ന് ആരോപിച്ച് ജൂൺ 13നാണ് ഇസ്രയേൽ രാജ്യത്തിനു മേൽ സൈനിക നടപടി തുടങ്ങിയത്. നിരവധി സൈനിക കമാൻഡർമാരും ആണവശാസ്ത്രജ്ഞന്മാരും കൊല്ലപ്പെട്ടിരുന്നു.
ഇരുരാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചതോടെ ജൂൺ 24ന് പന്ത്രണ്ട് ദിവസം നീണ്ട സംഘർഷം അവസാനിക്കുകയായിരുന്നു.
Tags : iran israel war death toll