x
ad
Wed, 16 July 2025
ad

ADVERTISEMENT

ന്യൂ​ജേ​ഴ്‌​സി​യി​ലും ന്യൂ​യോ​ർ​ക്കി​ലും വെ​ള്ള​പ്പൊ​ക്കം: ര​ണ്ട് മ​ര​ണം


Published: July 16, 2025 04:21 AM IST | Updated: July 16, 2025 04:21 AM IST

വാ​ഷിം​ഗ്ട​ൺ: ന്യൂ​യോ​ർ​ക്കി​ലും ന്യൂ​ജേ​ഴ്‌​സി​യി​ലു​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ര​ണ്ടു മ​ര​ണം. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ പെ​യ്യു​ന്ന മ​ഴ മൂ​ലം പ​ല​യി​ട​ത്തും വാ​ഹ​ന​ങ്ങ​ൾ മു​ങ്ങു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

റോ​ഡു​ക​ളി​ൽ അ​തി​വേ​ഗം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ 21 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ തെ​രു​വു​ക​ളും സ​ബ്‌​വേ സ്റ്റേ​ഷ​നു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ണി​ക്കൂ​റി​ല്‍ അ​ഞ്ച് സെ​റ്റീ​മീ​റ്റ​ർ മ​ഴ​യാ​ണ് പ്ര​ദേ​ശ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്‌​സി, പെ​ൻ​സി​ൽ​വാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ള്ള​പൊ​ക്കം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ടെ​ക്സ​സി​ലെ മി​ന്ന​ൽ പ്ര​ള​യ​മു​ണ്ടാ​യ​തി​നു ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Tags :

Recent News

Up