ADVERTISEMENT
കയ്റോ: അമേരിക്ക മുന്നോട്ടവച്ച വെടിനിർത്തൽ കരാറിനോട് അനുകൂലമായി പ്രതികരിച്ചുവെന്ന് ഗാസയിലെ ഹമാസ് ഭീകരർ അറിയിച്ചു.
വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള ചർച്ചകൾക്കു തയാറെടുക്കുകയാണെന്നും ഹമാസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അറുപതു ദിവസത്തേക്കു വെടിനിർത്താനുള്ള കരാറാണ് പരിഗണനയിൽ. ഇസ്രയേൽ ഇത് അംഗീകരിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്പറിയിച്ചിരുന്നു.
എന്നാൽ ഇസ്രയേൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നന്നേയ്ക്കുമായി യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശം കാരാറിലുണ്ടെന്നാണ് സൂചന.
ഹമാസ് അനുകൂല പ്രതികരണം അറിയിച്ചത് ശുഭകരമാണെന്ന് ട്രംപ് വെള്ളിയാഴ്ച പ്രതികരിച്ചു. വെടിനിർത്തൽ ധാരണ ഈ ആഴ്ചയിൽ ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാളെ അമേരിക്കയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വെടിനിർത്തൽ പ്രഖ്യാപനം കൂടിക്കാഴ്ചയിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
Tags :