ADVERTISEMENT
വാഷിംഗ്ടൺ: ഗാസയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് അറിയിച്ചു.
വെള്ളവും ആഹാരവും ഗാസയിലെത്തിക്കാൻ പുതിയ മാനുഷിക ഇടനാഴി സ്ഥാപിക്കുക, വെടിനിർത്തൽ കരാർ നടപ്പാക്കുക എന്നിവയായിരിക്കും ലക്ഷ്യങ്ങൾ. വിറ്റ്കോഫ് ഏതെല്ലാം സ്ഥലങ്ങൾ സന്ദർശിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
അദ്ദേഹം യൂറോപ്പിലേക്ക് യാത്ര ചെയ്യുമെന്നും ചില യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ് യാത്രയുടെ കൂടുതൽ വിവരങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ് ഓഫീസ് നൽകിയില്ല.
Tags : gaza israel war steev whitkoff