ADVERTISEMENT
ഗാസാ സിറ്റി: വടക്കൻ ഗാസയിൽ വഴിയരികിൽ സ്ഥാപിച്ച കുഴിബോംബ് പൊട്ടി അഞ്ച് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിൽ ബേത് ഹനൂനിലായിരുന്നു സംഭവം.
പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർ നടന്നുവരുമ്പോഴായിരുന്നു സ്ഫോടനം. മൃതദേഹങ്ങൾ നീക്കാനെത്തിയ സൈനികർക്ക് നേരേ വെടിവയ്പുണ്ടായെന്നും റിപ്പോർട്ടുണ്ട്.
Tags : gaza death toll