ADVERTISEMENT
ഗാസ: മധ്യ ഗാസയിൽ സഹായമെത്തിക്കുന്ന ട്രക്കുകൾക്കായി കാത്തുനിന്നവർക്ക് നേരേ ഇസ്രേലി സേന നടത്തിയ വെടിവയ്പിലും ഡ്രോൺ ആക്രമണത്തിലും 25 പേർ കൊല്ലപ്പെട്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
സലാഹ് അൽ ദിൻ റോഡിലാണ് വെടിയേറ്റവർ കാത്തുനിന്നതെന്ന്, പരിക്കറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന അവ്ദ ആശുപത്രി അധികൃതർ പറയുന്നു.
പരിക്കേറ്റ 146 പേരിൽ 62 പേർ ഗുരുതരാവസ്ഥയിലാണെന്നും അവരെ മറ്റ് ആശുപത്രികളികളിലേക്കു മാറ്റിയെന്നുമാണു വിവരം. സംശയാസ്പദമായ രീതിയിൽ സൈന്യത്തെ ലക്ഷ്യമാക്കി നീങ്ങിയവരുടെ നേർക്ക് താക്കീതെന്ന നിലയിലാണ് വെടിയുതിർത്തതെന്നു ഇസ്രേലി സൈന്യം അറിയിച്ചു.
Tags :