x
ad
Wed, 9 July 2025
ad

ADVERTISEMENT

അമേരിക്കയിൽ കാറിൽ ട്രക്കിടിച്ചു തീപിടിച്ച് നാലംഗ ഇന്ത്യൻ കുടുംബം വെന്തുമരിച്ചു


Published: July 8, 2025 07:30 PM IST | Updated: July 8, 2025 07:30 PM IST

മ​​​രി​​​ച്ച തേ​​​ജ​​​സ്വി​​​നി, മ​​​ക്ക​​​ളാ​​​യ മ്രി​​​ത, സി​​​താ​​​ര, ഭര്‍ത്താവ്‌ ശ്രീ​​​വെ​​​ങ്ക​​​ട്ട്.

ഡാ​​​​ള​​​​സ്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഡാ​​​ള​​​സി​​​ന​​​ടു​​​ത്ത് ഗ്രീ​​​​ൻ കൗ​​​​ണ്ടി​​​​യി​​​​ലു​​​​ണ്ടാ​​​​യ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ നാ​​​​ലം​​​​ഗ ഇ​​​​ന്ത്യ​​​​ൻ കു​​​​ടും​​​​ബം മ​​​​രി​​​​ച്ചു. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ന​​​​ടു​​​​ത്ത ത്രി​​​​മു​​​​ൾ​​​​ഗേ​​​​രി സ്വ​​​​ദേ​​​​ശി ബി. ​​​​ശ്രീ​​​​വെ​​​​ങ്ക​​​​ട്ട് (40), ഭാ​​​​ര്യ തേ​​​​ജ​​​​സ്വി​​​​നി (36), മ​​​​ക്ക​​​​ളാ​​​​യ സി​​​​താ​​​​ര (9), മ്രി​​​​ത (7) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


ശ്രീ​​​​വെ​​​​ങ്ക​​​​ട്ടി​​​​ന്‍റെ അറ്റ്‌ലാന്‍റ​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന സ​​​​ഹോ​​​​ദ​​​​രി ദീ​​​​പി​​​​ക​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ശേ​​​​ഷം ഡാ​​​​ള​​​​സി​​​​ന​​​ടു​​​ത്ത് ഓ​​​ബ്രെ​​​യി​​​ലെ സ​​​ട്ട​​​ൺ​​​ഫീ​​​ൽ​​​ഡ്സി​​​ലു​​​ള്ള വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങ​​​വേ ഇ​​​​വ​​​​രു​​​​ടെ എ​​​സ്‌​​​യു​​​വി​​​യി​​​ൽ ദി​​​​ശ തെ​​​​റ്റി വ​​​​ന്ന മി​​​​നി ട്ര​​​​ക്ക് ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ കാ​​​​റി​​​​നു തീ​​​​പി​​​​ടി​​​​ക്കു​​​​ക​​​​യും നാ​​​​ലു​​​​പേ​​​​രും വെ​​​​ന്തു​​​​മ​​​​രി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​കാ​​​​ത്ത വി​​​​ധം ക​​​​ത്തി. ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് കൈ​​​​മാ​​​​റും. തു​​​​ട​​​​ർ​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച് സം​​​​സ്ക​​​​രി​​​​ക്കും.


മൂ​​​​ന്നു വ​​​​ർ​​​​ഷം മു​​​​ന്പാ​​​​ണ് ശ്രീ​​​​വെ​​​​ങ്ക​​​​ട്ടും കു​​​​ടും​​​​ബ​​​വും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു പോ​​​​യ​​​​ത്. ശ്രീ​​​​വെ​​​​ങ്കി​​​​ട്ടി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​​യ പ​​​​ശു​​​​പ​​​​തി​​​​നാ​​​​ഥി​​​​നും ഗി​​​​രി​​​​ജ​​​​യ്ക്കു​​​​മൊ​​​​പ്പം ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​നാ​​​​ണ് കു​​​​ടും​​​​ബം അറ്റ്‌ലാന്‍റ​​​​യി​​​​ലു​​​​ള്ള സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ സ​​​​ഹോ​​​​ദ​​​​രി ദീ​​​​പി​​​​ക​​​​യ്ക്കൊ​​​​പ്പ​​​​മാ​​​​ക്കി​​​​യ​​​​ശേ​​​​ഷം മ​​​​ട​​​​ങ്ങ​​​​വേയാ​​​​യി​​​​രു​​​​ന്നു ദു​​​​ര​​​​ന്തം.

Tags : usa car accident death

Recent News

Up