ADVERTISEMENT
ഈസ്താംബുൾ: പ്രവാചകൻ മുഹമ്മദിനെ കാർട്ടൂണിലൂടെ നിന്ദിച്ചുവെന്നാരോപിച്ച് തുർക്കിയിൽ നാല് ആക്ഷേപഹാസ്യ മാഗസിൻ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലേ മാൻ മാഗസിനിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഇന്നലെ മാഗസിന്റെ ഈസ്താംബുളിലെ ഓഫീസിനു പുറത്ത് പ്രതിഷേധവും കല്ലേറുമുണ്ടായി. കാർട്ടൂണിസ്റ്റ് ദോഹൻ പെഹ്ൽവൻ, ലേ മാൻ എഡിറ്റർ ഇൻ-ചീഫ് സഫർ അക്നാർ, ഗ്രാഫിക് ഡിസൈനർ സെബ്രയ്ൽ ഒക്കു, മാനേജർ അലി യാവുസ് എന്നിവരാണ് അറസ്റ്റിലായത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 180 രാജ്യങ്ങളിൽ 159-ാം സ്ഥാനമാണ് തുർക്കിക്കുള്ളത്.