ADVERTISEMENT
വിയന്ന: അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഫോർഡോ ആണവപ്ലാന്റിൽ വലിയ തോതിൽ നാശമുണ്ടായിരിക്കാമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി.
എന്നാൽ, എന്തുമാത്രം നാശമുണ്ടായി എന്നതിൽ കൃത്യതയില്ലെന്നും ആണവോർജ ഏജൻസിയുടെ 35 രാജ്യങ്ങൾ ഉൾപ്പെടുന്ന ബോർഡ് യോഗത്തെ ഗ്രോസി അറിയിച്ചു.
ബങ്കറുകൾ നശിപ്പിക്കുന്ന അതിശക്തിയേറിയ ബോംബുകളാണ് ഞായറാഴ്ച അമേരിക്ക ഫോർഡോ പ്ലാന്റിൽ പ്രയോഗിച്ചത്.
ബോംബിന്റെ ശേഷി കണക്കിലെടുത്താൽ, യുറേനിയം സന്പുഷ്ടീകരിക്കുന്ന സെൻട്രിഫ്യൂജ് ഉപകരണങ്ങൾക്കു വലിയ നാശമുണ്ടായിരിക്കാമെന്ന് ഗ്രോസി ചൂണ്ടിക്കാട്ടി. ഈ മാസം 13ന് ഇസ്രയേൽ ആക്രമണം തുടങ്ങിയശേഷം ഇറാനിലെ ആണവനിലയങ്ങൾ പരിശോധിക്കാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്കു കഴിഞ്ഞിട്ടില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണവ ഇന്ധനവും സന്പുഷ്ടീകരണ ഉപകരണങ്ങളും സംരക്ഷിക്കാൻ നടപടികളെടുക്കുമെന്ന് ഇറാൻ ഏജൻസിയെ അറിയിച്ചിരുന്നു.
Tags :