x
ad
Thu, 10 July 2025
ad

ADVERTISEMENT

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലും പ്രളയം


Published: July 10, 2025 07:21 AM IST | Updated: July 10, 2025 07:21 AM IST

ഹൂ​​​സ്റ്റ​​​ൺ: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ടെ​​​ക്സ​​​സി​​​ന്‍റെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള ന്യൂ ​​​മെ​​​ക്സി​​​ക്കോ സം​​​സ്ഥാ​​​ന​​​ത്തും മി​​​ന്ന​​​ൽപ്ര​​​ള​​​യം. മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ റി​​​യ​​​ഡോ​​​സോ ന​​​ദി​​​യി​​​ൽ ജ​​​ല​​​നിരപ്പ് ഉ​​​യ​​​ർ​​​ന്ന​​​താ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണം. റി​​​യ​​​ഡോ​​​സോ വി​​​ല്ലേ​​​ജി​​​ലാ​​​ണ് മൂ​​​ന്നു മ​​​ര​​​ണ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. മു​​​തി​​​ർ​​​ന്ന​​​യാ​​​ളും ര​​​ണ്ടു കു​​​ട്ടി​​​ക​​​ളും ന​​​ദി​​​യി​​​ലെ ഒ​​​ഴുക്കി​​​ൽ​​​പ്പെ​​​ട്ടു​​​പോ​​​യ​​​താ​​​ണ്.

ഒ​​​ട്ടേ​​​റെ വീ​​​ടു​​​ക​​​ൾ​​​ക്കു നാ​​​ശം നേ​​​രി​​​ട്ടു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ഒ​​​രു വീ​​​ട് പ്ര​​​ള​​​യ​​​ത്തി​​​ൽ ഒ​​​ലി​​​ച്ചു​​​പോ​​​കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ കാ​​​ട്ടു​​​തീ​​​യി​​​ൽ വ​​​ന​​​മേ​​​ഖ​​​ല വ്യാ​​​പ​​​ക​​​മാ​​​യി ന​​​ശി​​​ച്ച ന്യൂ ​​​മെ​​​ക്സി​​​ക്കോ​​​യി​​​ൽ മി​​​ന്ന​​​ൽപ്ര​​​ള​​​യ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

<b>ടെക്സസിൽ കണ്ടെത്താനുള്ളത് 161 പേരെ </b>

ടെ​​​ക്സ​​​സ് മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 161 പേ​​​രെ​​​യെങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്ന് സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​ർ ഗ്രെ​​​ഗ് ആ​​​ബ​​​ട്ട് അ​​​റി​​​യി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെയു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ 111 പേ​​​ർ മ​​​രി​​​ച്ചതായാണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക്.

പ്ര​​​ള​​​യം ഏ​​​റ്റ​​​വും കൂ​​​ടു​​​ൽ ബാ​​​ധി​​​ച്ച കെ​​​ർ കൗ​​​ണ്ടി​​​യി​​​ൽ മാ​​​ത്രം ഇ​​​ത്ര​​​യും പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. മ​​​റ്റു ക​​​ണ്ടി​​​ക​​​ളി​​​ലെ ക​​​ണ​​​ക്ക് അ​​​ദ്ദേ​​​ഹം ന​​​ല്കി​​​യി​​​ല്ല.
വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ 111 പേ​​​ർ മ​​​രി​​​ച്ചെ​​​ന്നാാ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക്. ഇ​​​തി​​​ൽ 90 മ​​​ര​​​ണ​​​ങ്ങ​​​ളും കെ​​​ർ കൗ​​​ണ്ടി​​​യി​​​ലെ കെ​​​ർ​​​വി​​​ൽ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്.
തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്തോ​​​റും മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​രു​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് തെ​​​ര​​​ച്ചി​​​ൽ.

ബോ​​​ർ​​​ഡ​​​ർ പെ​​​ട്രോ​​​ൾ, എ​​​ഫ്ബി​​​ഐ തു​​​ട​​​ങ്ങി​​​യ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും തെ​​​ര​​​ച്ചി​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

Tags :

Recent News

Up